കണ്ണൂരില്‍ വീണ്ടും അക്രമം | സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു | Oneindia Malayalam

2017-12-28 2

CPM Worker attacked in Panoor in Kannur

കണ്ണൂരില്‍ വീണ്ടും അക്രമം. പാനൂർ കുറ്റേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കാട്ടീന്റവിട ചന്ദ്രനാണ് വെട്ടേറ്റത്. വെട്ടേറ്റ് രണ്ട് കാലുകളും അറ്റ് തൂങ്ങിയ നിലയിലാണ്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. പുലര്‍ച്ചെയാണ് മൊകേരി ക്ഷീരോല്‍പാദന സഹകരണ സംഘം ജീവനക്കാരന്‍ കൂടിയായ ചന്ദ്രനെ ഒരു സംഘം ആക്രമിച്ചത്. പാല്‍ വിതരണം ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. മഴു ഉപയോഗിച്ചാണ് അക്രമികള്‍ ചന്ദ്രന്റെ ഇരുകാലുകളും വെട്ടിയത്. കാലുകള്‍ അറ്റ് തൂങ്ങിയ നിലയില്‍ പോലീസാണ് ചന്ദ്രനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം മട്ടന്നൂരിലും രണ്ട് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിരുന്നു. ആക്രമണത്തില്‍ പ്രതിഷേധിച്ച് മട്ടന്നൂര്‍, ഇരട്ടി നഗരസഭകളിലടക്കം സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ശ്രീകാര്യത്തും സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു. സിപിഎം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം എല്‍എസ് ഷാജുവാണ് ആക്രമിക്കപ്പെട്ടത്.

Videos similaires